|
|
|
 |
|
ഒരു കോര്‍പറേറ്റ് സ്ഥാപനമെന്ന നിലയില്‍ കെ.എഫ്.സി യ്‌ക്ക് സമൂഹത്തോടും ഉത്തരവാദിത്വങ്ങളുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കാഴ്‌ചപ്പാടോടെയാണ് ഞങ്ങള്‍ പരമ്പരാഗത പ്രവര്‍ത്തന ശൈലിയുടെ പാതവിട്ട് നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തന മേഖല വിസ്‌തൃതമാക്കി സാമൂഹിക പ്രതിബന്ധത പ്രകടിപ്പിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള 1396 വ്യവസായ പരിശീലന സ്ഥാപനങ്ങളെ അപ്‌ഗ്രേഡ് ചെയ്യാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനത്തിന്റെ ചുവടു പിടിച്ച് കെ.എഫ്.സി കോഴിക്കോട്ടെ വിമന്‍സ് ITI യെ 'സെന്റര്‍ ഓഫ് എക്‌സലന്‍സ്' ആക്കുന്നതിലേക്ക് ഏറ്റെടുത്തിരിക്കയാണ്. ഈ സംരംഭത്തിന്റെ 'ഇന്റസ്‌ട്രി പാര്‍ട്ട്‌ണര്‍' ആയി നാമനിര്‍ദ്ദേശം ചെയ്‌തതോടെ, പരിശീലനം സിദ്ധിക്കേണ്ടവരെ തെരഞ്ഞെടുക്കുക, വൈജ്ഞാനിക വിഭാഗത്തിനുള്ള പരിശീലനം ഏര്‍പ്പെടുത്തുക, ഗസ്റ്റ്/കോണ്‍ട്രാക്ട് അദ്ധ്യാപകരെ നിയമിക്കുക, തൊഴില്‍ പരിശീലനത്തിന്റെ സൗകര്യങ്ങളൊരുക്കുക, പാഠ്യക്രമത്തിന്റെ രൂപകല്‌പന, ഇതിനൊക്കെയുള്ള അടിസ്ഥാന ഘടനയുടെ മെച്ചപ്പെടുത്തല്‍ എന്നു തുടങ്ങി സ്ഥാപനത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായതെല്ലാം ഒരുക്കുക എന്നത് കെ.എഫ്.സിയുടെ ചുമതലയായിത്തീര്‍ന്നിരിക്കുന്നു. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കെ.എഫ്.സി.യുടെ സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന യൂണീറ്റുകളില്‍ നിയമനം നേടുന്നതിനുള്ള സഹായങ്ങളും നല്‍കുന്നതോടൊപ്പം കഴിഞ്ഞ 55 വര്‍ഷങ്ങള്‍കൊണ്ട് കെ.എഫ്.സി നേടിയിട്ടുള്ള വിശാലവും വൈവിദ്ധ്യവുമായ ബൗദ്ധിക നേട്ടങ്ങളെയും ഇത്തരത്തില്‍ പരിശീലനം നേടിയവരുടെ തൊഴില്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രയോജനപ്പെടുത്തുന്നതാണ്.
കേരളത്തിനുള്ളിലോ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലുമോ ഒരു എസ്.എഫ്.സി.കളും നാളിതുവരെയും ഏറ്റെടുത്തിട്ടില്ലാത്ത ഒന്നാണ് കെ.എഫ്.സി. ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്ന കോര്‍പറേറ്റ് സാമൂഹിക ബാധ്യതയ്‌ക്കു മാത്രമായുള്ള സെല്‍(കെ.എഫ്.സി കെയര്‍). ഞങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രകാശനമാണിത്. അഭൂതപൂര്‍വ്വമായ ഫലപ്രാപ്‌തിയുണ്ടാക്കുന്നതും ജനജീവിതത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നതുമായ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞങ്ങള്‍ ഇതുവഴി ലക്ഷ്യമിടുന്നത്. |
|
|
| |
|
|
|
|