കെ.എഫ്‌.സി (KFC), വായ്‌പാപേക്ഷ അംഗീകരിക്കുവാന്‍ അപേക്ഷകളില്‍ ഉണ്ടായിരിയ്‌ക്കേണ്ട അടിസ്ഥാന രേഖകള്‍
 
 A. പൊതുവായി ഉള്‍പ്പെട്ടവ
1. കെ.എഫ്‌.സി വായ്‌പയ്‌ക്കുള്ള അപേക്ഷകള്‍ ഉചിതമായി ശരിയായരീതിയില്‍ പൂരിപ്പിച്ചവ (എണ്ണം)
2. ഓരോ സ്ഥാപകരുടെയും ഒപ്പം ചുമതലപ്പെട്ടവരുടെയും വിശദവിവരങ്ങള്‍(ബയോഡാറ്റ) തന്നിരിക്കുന്ന നിശ്ചിത ഘടനയില്‍ നല്‍കണം (2 കോപ്പി വീതം)   
3.നിശ്ചിത ഘടനയില്‍ സ്ഥാപകരുടെയും ഒപ്പം ചുമതല വഹിക്കുന്നവരുടെയും ഫോട്ടോകളും ഒപ്പം പതിച്ച്‌ ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവ (2 കോപ്പി വീതം)
4. ഓരോ സ്ഥാപകന്റെയും ഒപ്പം ചുമതല വഹിക്കുന്നവരുടെയും ആസ്‌തികളും കടബാദ്ധ്യതകളും നിര്‍ദ്ദിഷ്ട ഘടനയില്‍ 50രൂപയുടെ സ്റ്റാംപ്‌ പേപ്പറില്‍ എഴുതിയ സത്യവാങ്‌മൂലം. ഇത്‌ ഒരു അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്‌. (ഇതിന്റെ അസ്സല്‍ + ഓരോ കോപ്പി)
5. എന്‍ട്രപ്രെണേഴ്‌സ്‌ മെമ്മോറാണ്ഡം (EM) സമര്‍പ്പിച്ചത്‌ സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പിന്റെയോ, ഡി ഐ സി (DIC) യില്‍ നിന്നുള്ള തത്തുല്യമായ രേഖകളോ (2 ഫോട്ടോസ്‌റ്റാറ്റ്‌ കോപ്പികള്‍ വീതം)
6. കഴിഞ്ഞ 3 വര്‍ഷത്തെ വരുമാന നികുതി, സ്ഥാപകരോ, ഒപ്പം ചുമതല വഹിക്കുന്നവരോ അടച്ചതിന്റെ കോപ്പി (2 കോപ്പി വീതം)
7. വൈദ്യുതി ഉപഭോഗം, വൈദ്യുത ബന്ധത്തിനുള്ള ചാര്‍ജ്ജടക്കം ഇലക്ട്രിസിറ്റി ബോര്‍ഡിനു കൊടുക്കേണ്ട തുക എന്നിവ കാണിച്ച്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ നല്‍കിയ അനുവാദപ്പത്രം. (2 കോപ്പി)
8. ആ സ്ഥാപനത്തിന്റെ, കഴിഞ്ഞ 3 വര്‍ഷത്തെ ആഡിറ്റു ചെയ്‌ത ബാലന്‍സ്‌ ഷീറ്റും പ്രോഫിറ്റ്‌ ആന്റ്‌ ലോസ്‌ അക്കൗണ്ടും . ഒപ്പം സ്ഥാപകരുടെ പേരില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളുണ്ടെങ്കില്‍ അവയുടേതും. (2 കോപ്പി)
9. ആ സ്ഥാപനത്തിന്റെ, കഴിഞ്ഞ 3 വര്‍ഷത്തെ ആഡിറ്റു ചെയ്‌ത ബാലന്‍സ്‌ ഷീറ്റും പ്രോഫിറ്റ്‌ ആന്റ്‌ ലോസ്‌ അക്കൗണ്ടും . ഒപ്പം സ്ഥാപകരുടെ പേരില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളുണ്ടെങ്കില്‍ അവയുടേതും. (2 കോപ്പി)
10. പ്രവര്‍ത്തന മൂലധനം എത്ര എന്നു കാണിയ്‌ക്കുന്ന ബാങ്കിന്റെ കത്ത്‌(അസ്സല്‍ + ഒരു കോപ്പി)
11. യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും അകസാമാനങ്ങളുടെയും വില വ്യക്തമാക്കുന്ന മൂന്ന്‌ നിര്‍മ്മാണ കമ്പനികളോ, വിതരണക്കാരോ നല്‍കിയ വില നിലവാരവും വിവരപ്പട്ടികയും (2 കോപ്പി വീതം)
12. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള സ്ഥാപനത്തില്‍ നിന്നും വാങ്ങിയ വാഹനത്തിന്റേയോ. ഷാസിസ്‌ന്റേയോ വില നിലവാരപട്ടിക(2കോപ്പി വീതം)
13. കെട്ടിടത്തിന്റെ പ്ലാനും, അതിന്റെ നിര്‍മ്മാണച്ചിലവിന്റെ വിശദ വിവരങ്ങളും (ഫാക്ടറി, വ്യാപാര സമുച്ചയം, ഹോട്ടല്‍, റിസോര്‍ട്ട്‌, ഗോഡൗണ്‍ എന്നിവ)
14. മുന്‍പറഞ്ഞ കെട്ടിടനിര്‍മ്മാണത്തിന്‌ തദ്ദേശീയ അധികൃതരുടെ അനുവാദം ആവശ്യമെങ്കില്‍ അത്‌ (2 കോപ്പി)
15. സ്ഥാപനം തുടങ്ങുവാനും നടത്തിക്കൊണ്ടു പോകാനും തദ്ദേശീയാധികൃതര്‍ നല്‍കുന്ന ലൈസന്‍സ്‌(2 കോപ്പി)
16. തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള പ്രോജക്ട്‌ റിപ്പോര്‍ട്ട്‌.
17. സ്ഥാപകരുടെയും ഒപ്പം ചുമതല വഹിക്കുന്നവരുടെയും ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌, അല്ലെങ്കില്‍ പാസ്‌പ്പോര്‍ട്ട്‌, അല്ലെങ്കില്‍ പാന്‍കാര്‍ഡ്‌ എന്നിവയില്‍ ഒന്നിന്റെ 2 കോപ്പി.
B. വ്യവസായം നടത്തുന്ന ഭൂമിയുടേയോ, വായ്‌പയ്‌ക്ക്‌ ജാമ്യമായി നല്‍കുന്ന ആസ്‌തിയുടേയോ രേഖകളെപ്പറ്റി.
1. അവസാനം ഭൂനികുതി കൊടുത്തതിന്‌ വില്ലേജ്‌ ഓഫീസില്‍നിന്നും കിട്ടിയ രസീത്‌.(അസ്സല്‍ + 2 കോപ്പി)
2.അപേക്ഷ കൊടുക്കുന്നതിനു മുമ്പുള്ള ദിവസം മുതല്‍ കഴിഞ്ഞ 14 വര്‍ഷത്തെ കടബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ ഇപ്പോഴുള്ള ഭൂമിയെ സംബന്ധിച്ച പ്രമാണ പത്രങ്ങള്‍ ഇവയില്‍ ഏതെങ്കിലും സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നും വാങ്ങിയത്‌ (അസ്സല്‍ + 2 കോപ്പി)
3. വസ്‌തു സംബന്ധമായ ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റില്‍ കാമിച്ച കടബാദ്ധതയില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ള രേഖകള്‍ ഉണ്ടെങ്കില്‍ അവ ( അസ്സല്‍ + 2 കോപ്പി).
4. കൈവശാവകാശത്തിന്റെയും ബാദ്ധ്യത ഇല്ല എന്നു കാണിയ്‌ക്കുന്നതുമായ സര്‍ട്ടിഫിക്കറ്റ്‌ തഹസില്‍ദാരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോമില്‍ വാങ്ങിയത്‌. (അസ്സല്‍ + 2 കോപ്പി)
5. വില്ലേജ്‌ ഓഫീസറില്‍ നിന്നോ, മറ്റു റവന്യു വിഭാഗത്തില്‍ നിന്നോ ലഭിച്ച വസ്‌തുവിന്റെ വിശദവിവരങ്ങളോ സാക്ഷ്യപ്പെടുത്തിയ തണ്ടപേപ്പര്‍ വിവരങ്ങളോ (അസ്സല്‍ + 2 കോപ്പി)
6. വസ്‌തുവിന്റെ അതിരുകള്‍ വ്യക്തമാക്കുന്നതും സര്‍വ്വേ നമ്പരുകള്‍ അടക്കമുള്ളതുമായ വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍വ്വേപ്ലാന്‍ (അസ്സല്‍ + 2 കോപ്പി)
7. കാണിച്ചിരിക്കുന്ന വസ്‌തുവിലേക്ക്‌ പ്രധാന റോഡില്‍ നിന്നും പ്രവേശിയ്‌ക്കാനുള്ള സ്വകാര്യ വഴികള്‍, നിലവിലുള്ള കെട്ടിടം, അയല്‍ ഭൂമിയുടെ ഉടമസ്ഥന്‍രെ പേര്‌ ഒപ്പം അതിരുകളുടെ അളവും അവയുടെ സര്‍വ്വേ നമ്പരുകളും എന്നിവ വ്യക്തമാക്കുന്ന സ്ഥലത്തിന്റെ പ്ലാനോ, സ്‌കെച്ചോ വില്ലേജ്‌ ഓഫീസറില്‍ നിന്നും ലഭിച്ചത്‌ (അസ്സല്‍ + 2 കോപ്പി)
8. മുന്‍ പറഞ്ഞ ഭൂമിയെ സംബന്ധിച്ച അസ്സല്‍ പ്രമാണ പത്രങ്ങളുടെ എല്ലാ പേജുകളുടേയും ഫോട്ടോസ്‌റ്റാറ്റ്‌ കോപ്പി (2 എണ്ണം.)
9. ഭൂമിയെ സംബന്ധിച്ച മൂന്നാധാരത്തിന്റേയോ, അടിയാധാരത്തിന്റേയോ ഫോട്ടോസ്‌റ്റാറ്റ്‌ കോപ്പി (2 കോപ്പി)
10. പഞ്ചായത്തില്‍ നിന്നോ, മുന്‍സിപ്പാലിറ്റിയില്‍ നിന്നോ, കോര്‍പ്പറേഷനില്‍ നിന്നോ ലഭിച്ച കെട്ടിട നികുതി രസീത്‌ (അസ്സല്‍ + 2 കോപ്പി)
C. തുടങ്ങുന്ന സ്ഥാപനം വാടകസ്ഥലത്തോ, വികസന മേഖലയിലോ ആണെങ്കില്‍ :
1. സ്ഥലവും കെട്ടിടവും വാടകയ്‌ക്കാണെങ്കില്‍, നിര്‍ദ്ദിഷ്ടരീതിയില്‍ 50 രൂപ സ്റ്റാംപ്‌ പേപ്പറില്‍ എഴുതിയ വാടകച്ചീട്ടിന്റെ രണ്ടു ഫോട്ടോ കോപ്പികള്‍ (വാടകച്ചീട്ടിന്റെ കരടുരൂപത്തിന്‌ കെ.എഫ്‌.സിയില്‍ നിന്നും അംഗീകാരം ലഭിച്ചിരിയ്‌ക്കണം.) .
2. സ്ഥലത്തേയും കെട്ടിടത്തേയും സംബന്ധിച്ച്‌ ഡി.ഐ.സി (DIC) യോ കിന്‍ഫ്ര(KINFRA) യോ നല്‍കിയ എല്ലാ പേപ്പറുകളും (2 കോപ്പി വീതം)
D. പാര്‍ട്ട്‌ണര്‍ ഷിപ്പ്‌ :
1. പങ്കു കച്ചവടത്തിന്റെ (പാര്‍ട്ട്‌ണര്‍ഷിപ്പ്‌) വ്യവസ്ഥകള്‍ അടങ്ങിയ രേഖകള്‍.
2. ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്‌തത്‌ അംഗീകരിച്ചു കൊണ്ടുള്ള അറിയിപ്പ്‌.(അസ്സല്‍ + ഒരു കോപ്പി)
3. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരങ്ങളെക്കുറിച്ച്‌ രജിസ്‌ട്രാര്‍ ഓഫ്‌ ഫേം നല്‍കിയ സാക്ഷ്യപത്രം (അസ്സല്‍ + ഒരു കോപ്പി)
E. കമ്പനി :
1. മെമ്മോറാണ്ഡം ഓഫ്‌ അസോസിയേഷന്‍ (2 കോപ്പി)
2. ആര്‍ട്ടിക്കിള്‍സ്‌ ഓഫ്‌ അസോസിയേഷന്‍ (2കോപ്പി)
3. സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ ഇന്‍ക്കോര്‍പ്പറേഷന്‍ - കമ്പനി രജിസ്‌ട്രാറില്‍ നിന്നും ലഭിച്ചത്‌.
4. കെ.എഫ്‌.സി യില്‍ നിന്നും വായ്‌പ എടുക്കുവാന്‍ മാനേജിംങ്ങ്‌ ഡയറക്ടറെ അധികാരപ്പെടുത്തി കൊണ്ട്‌ കമ്പനി സാക്ഷ്യപ്പെടുത്തിയ 'സെല്യൂഷന്‍' -2 കോപ്പി)
F. കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി അല്ലെങ്കില്‍ ട്രസ്റ്ററുകള്‍:- താഴെപ്പറയുന്നവ ഉണ്ടായിരിക്കുവാന്‍ ദയവായി ശ്രദ്ധിയ്‌ക്കുക.
1. അപേക്ഷയും അനുബന്ധ രേഖകളും അടങ്ങിയ കത്ത്‌.
2. എല്ലാ അവശ്യമായ വിവരങ്ങളും നല്‍കിയില്ലെങ്കില്‍ അപേക്ഷ സ്വീകരിക്കുന്നതല്ല.
3. വായ്‌പ 30 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പ്രോജക്ട്‌ട്‌ റിപ്പോര്‍ട്ട്‌ സൗകര്യങ്ങളും ഉണ്ടായിരിയ്‌ക്കണം.
4. കാണിച്ചിരിക്കുന്ന ഭൂമിയ്‌ക്ക്‌ അസ്സല്‍ പ്രമാണ പത്രങ്ങളും റോഡ്‌ സൗകര്യങ്ങളും ഉണ്ടായിരിയ്‌ക്കണം.
5. പവര്‍ ഓഫ്‌ അറ്റോര്‍ണി ഉണ്ടെങ്കില്‍, രജിസ്‌ട്രേഷനു മുമ്പായി, കെ.എഫ്‌.സി യില്‍ നിന്നു അതിന്റെ കരടിന്‌ അംഗീകാരം വാങ്ങേണ്ടതാണ്‌.
6. സംശയ നിവാരണത്തിനായി ഞങ്ങളുടെ കസ്റ്റമര്‍ റിലേഷന്‍ സെല്ലിനെ സമീപിയ്‌ക്കുവാന്‍ മടിയ്‌ക്കരുത്‌.
 
GoTo Top