| രൂപരേഖ (പ്രൊഫൈല്‍)
|
 |
പ്രൊഫഷണല്‍ മാനേജ്‌മെന്റ്, കൂട്ടായ പ്രവര്‍ത്തനം (team work), തുടര്‍ച്ചയായ മികച്ച പ്രവര്‍ത്തനങ്ങള്‍ (continuous Improvement) എന്നിവയിലൂടെ ഉപഭോക്താക്കളുടെ സംതൃപ്‌തി വര്‍ദ്ധിപ്പിക്കുക എന്നതാണ് KFC യുടെ ലക്ഷ്യം.
KFC യുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തലുകളുണ്ടായതിന്റെ ഭാഗമായി 'KFC കണ്‍സള്‍ട്ടന്‍സി ഡിവിഷന്‍' എന്നൊരു വിഭാഗം തന്നെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചു. ഇടപാടുകാര്‍ക്ക് പരിശീലനമടക്കം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരത്തിനുള്ള ഉപദേശക സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കണ്‍സള്‍ട്ടന്‍സി ഡിവിഷന്‍ ആരംഭിച്ചിരിക്കുന്നത്. |
|
ലക്ഷ്യങ്ങള്‍
മികച്ച ഉപദേശക വിഭാഗം (കണ്‍സള്‍ട്ടന്‍സി ഡിവിഷന്‍) എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളിലേയും വിദഗ്‌ദ്ധരെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കേരളത്തിലെ പ്രമുഖ വ്യവസായികളുമായി ഇടപാടുകളുള്ള കെ.എഫ്.സി യ്‌ക്ക് സര്‍ക്കാരിലേയും, വിദ്യാഭ്യാസമേഖലയിലേയും മാനേജ്‌മെന്റ് അസോസിയേഷന്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുമായും നല്ല ബന്ധമാണുള്ളത്. വിദഗ്‌ധരുടെ നേതൃത്വത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസുകള്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും തുറന്നിട്ടുണ്ട്. കൂടാതെ ഇന്ത്യയിലും വിദേശത്തും സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചവരുടെ ഉപദേശകസമിതിയും നിലവിലുണ്ട്. ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വിദഗ്‌ധരുടെ ഉപദേശവും പരിശീലനവും നല്‍കാന്‍ ഞങ്ങള്‍ക്കു കഴിയും എന്നതില്‍ സംശയമില്ല. |
 |
നിയുക്ത പ്രസ്‌താവന
ഞങ്ങളുടെ ഇടപാടുകാരുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിയ്‌ക്കുന്നതോടൊപ്പം അവരുടെ ആവശ്യാനുസരണം വിദഗ്‌ദ്ധോപദേശം നല്‍കി സഹായിയ്‌ക്കുക എന്നതാണ് കെ.എഫ്.സി കണ്‍സള്‍ട്ടന്‍സി ഡിവിഷന്റെ നിയുക്ത പ്രസ്‌താവന. കേരളത്തിലെ ആവശ്യക്കാരായ വ്യവസായികള്‍ക്കും സംഘടനകള്‍ക്കും,വിശ്വസിയ്‌ക്കാവുന്നതും വേഗതയിലുള്ളതും ഫലവത്തായതുമായ ഉപദേശക സേവനം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കി, അവരുടെ സ്വപ്‌നസാക്ഷാത്‌ക്കാരത്തിനും ഉന്നത വളര്‍ച്ചയ്‌ക്കും സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
|
|
ഞങ്ങള്‍ക്കു നല്‍കാന്‍ കഴിയുന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയിലെ കാതലായ ഭാഗങ്ങള്‍:- വ്യവസായ സംബന്ധമായ പരിഹാരങ്ങള്‍:-
- ആസ്‌തിയുടെ വില നിശ്ചയം
- പ്രോജക്ട് റിപ്പോര്‍ട്ടിന്റെ മൂല്യനിര്‍ണ്ണയം
- കമ്പനികളുടെ പ്രവര്‍ത്തന വിശകലനം.
- പദ്ധതി നിര്‍ദ്ദേശം തയ്യാറാക്കല്‍
- പുനസ്ഥാപന നിര്‍ദ്ദേശം തയ്യാറാക്കല്‍
- കമ്പനി വൈന്‍ഡ്-അപ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍
|
സാമ്പത്തിക പരിഹാരങ്ങള്‍:-
- ചിലവിന്റെ വിശകലനം
-ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്
-കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെകുറിച്ചുള്ള വിശകലനം
-കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയുടെ അപഗ്രഥനം
-പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണം
-സാമ്പത്തിക പ്രസ്‌താവനയുടെ വിശകലനവും, മൂല്യനിര്‍ണ്ണയവും
-സാമ്പത്തിക പുന:സംഘടിപ്പിക്കല്‍
-അക്കൗണ്ടിങ്ങ് സിസ്റ്റംസ് നടപ്പാക്കുക
|
 |
|
 |
മാര്‍ക്കറ്റിങ്ങ്‌സൊല്യൂഷന്‍.(മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍)
-ഉല്‌പന്നത്തിന്റെ മാര്‍ക്കറ്റ് സാധ്യതാ നിര്‍ണ്ണയം
-മാര്‍ക്കറ്റിങ്ങിന്റെ രീതികളും രൂപരേഖയും
-വാര്‍ത്താവിനിമയ രീതികളും രൂപരേഖയും
-മാര്‍ക്കറ്റിങ്ങ് ഓഡിറ്റും മൂല്യനിര്‍ണ്ണയവും
-വില നിര്‍ണ്ണയരീതി
-മാര്‍ക്കറ്റ് ഗവേഷണവും ഉല്‌പന്നത്തിന്റെ വിപണന തുടക്കവും
|
|
ടെക്‌നോളജി ആന്റ് മാനുഫാക്‌ചറിങ്ങ്
(സാങ്കേതിക വിദ്യയും ഉല്‌പാദനവും)
-സാങ്കേതികവിദ്യയുടെ തിരഞ്ഞെടുക്കല്‍
-സാങ്കേതിക വിദ്യയുടെ ഓഡിറ്റ് |
നോണ്‍ പ്രോഫിറ്റ് സെക്ടര്‍ മാനേജ്‌മെന്റ്
-ലാഭരഹിതസ്ഥാപനങ്ങളുടെ രൂപീകരണത്തിനും നടത്തിപ്പിനും സഹായിക്കുക.
-സി എസ് ആര്‍ (CSR) തന്ത്രം രൂപം കൊടുക്കാനും നടപ്പാക്കാനും.
|
മാന്‍ പവര്‍ സൊല്യൂഷന്‍
-നിയമനത്തിനുതകുന്നവരെ കണ്ടെത്തുക
-ഉപദേശകസംഘങ്ങള്‍ക്കുള്ള ഉദ്യോഗനിയമനം
-വ്യക്തി ഗത ഉദ്യോഗനിയമനം
-നിയമനവുമായി ബന്ധപ്പെട്ട ചിലവു കണക്കാക്കല്‍
-മാനവ വിഭവശേഷിയുടെ കണക്കു തിട്ടപ്പെടുത്തുക
|
| കേരളത്തിന്റെ വികസനോന്മുഖതയ്‌ക്ക് മധ്യസ്ഥം വഹിക്കുന്നു-കെ.എഫ്.സി.
|