|
എം.എസ്സ്.ഇ കള്‍ക്കു വേണ്ടുയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് പദ്ധതി
കെ.എഫ്.സി.ഇപ്പോള്‍ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്റ് സ്‌മാള്‍ എന്റര്‍പ്രൈസസ്സില്‍ (CGTMSE) അംഗമായിരിക്കുന്നു. ഇതോടുകൂടി കെ.എഫ്.സി.യ്‌ക്ക് മൈക്രോ ആന്റ് സ്‌മാള്‍ എന്റര്‍പ്രൈസുകള്‍ക്ക് (MSES) സമാന്തര ജാമ്യമോ തേഡ്‌പാര്‍ട്ടി ജാമ്യമോ കൂടാതെ രൂപ 50ലക്ഷം വരെ വായ്‌പ നല്‍കുവാന്‍ കഴിയുന്നതാണ്.
നടപ്പാക്കുവാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിജയസാദ്ധ്യത മുന്നില്‍ കണ്ട് ആസ്‌തി വിലയിരുത്തി അതു പ്രാഥമിക ഈടായി പരിഗണിച്ചു കൊണ്ട് മേലില്‍ എം.എസ്സി.ഇ.കള്‍ക്ക് വായ്‌പ നല്‍കുവാന്‍ കെ.എഫ്.സിക്ക് കഴിയുമെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഈ പദ്ധതിയുടെ കീഴില്‍ ലഭ്യമാകുന്ന ഗ്യാരണ്ടി പരിധി:-
1.പരമാവധി 5 ലക്ഷം രൂപ വരെ അനുവദിക്കപ്പെടുന്ന വായ്‌പയുടെ 85%
2. സ്‌ത്രീകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള എം.എസ്.ഇ കള്‍ക്ക് 80%
3. 5 ലക്ഷത്തിനു മുകളിലുള്ള കടങ്ങള്‍ക്ക് 75%
അഞ്ചുലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക് 1% ഗ്യാരന്റി ഫീയും അഞ്ചു ലക്ഷത്തിനു മുകളിലുള്ളതിന് 1.5% ഫീസും കടം വാങ്ങുന്നയാളില്‍നിന്ന് ഈടാക്കുന്നതാണ്. അതുപോലെ 0.50% അഞ്ചുലക്ഷം വരെയുള്ള ലോണുകള്‍ക്കും 0.75 % അഞ്ചുലക്ഷത്തിനു മുകളിലുള്ള ലോണുകള്‍ക്കും പ്രതിവര്‍ഷ സേവന ഫീസും അധികമായി ഈടാക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
ശ്രീ.ആര്‍.ജയശങ്കര്‍
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍
ഫോണ്‍ : 9496030121
ശ്രീ.എന്‍.ഹരിഹരന്‍
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍(സിസ്റ്റംസ്)
ഫോണ്‍ : 9496030128
|