ഞങ്ങളുടെ ഉപഭോക്താക്കളുടെ കൂടുതലായ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് കൂടുതല്‍ സഹായ സഹകരണങ്ങള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ഉദ്യമം. ഒരു ഫിനാന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റായി മാറി ഉപഭോക്താക്കളുടെ സാമ്പത്തികവും ഇന്‍ഷ്വറന്‍സ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ക്ക് ഒരേ സ്ഥലത്തു തന്നെ പരിഹാരം നിര്‍ദ്ദേശിച്ച് അവരെ സന്തുഷ്ടരാക്കുക എന്നതാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം.
ദി ന്യു ഇന്ത്യാ അഷ്വറന്‍സ് കമ്പനി ലിമിറ്റഡുമായി കോര്‍പ്പറേഷന്‍ നടത്തിയ മെമ്മോറാണ്ഡം ഓഫ് അണ്ടര്‍ സ്‌റ്റാന്‍ഡിങ്ങ് (MoU) പ്രകാരം അവരുടെ നോണ്‍-ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ കെ എഫ് സി യിലൂടെ വിതരണം ചെയ്യാന്‍ കഴിയും. ഈ MoU പ്രകാരം ദി ന്യു ഇന്ത്യാ അഷ്വറന്‍സ് കമ്പനി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഏജന്റാണ് കെ എഫ് സി. ഇതുവഴി കെ എഫ് സി യുടെ ഇടപാടുകാര്‍ക്ക് വായ്‌പയും ഇന്‍ഷ്വറന്‍സും ഒരേ സ്ഥലത്തു നിന്നും ലഭിക്കും.
ഇന്ത്യന്‍ ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്തെ ഒന്നാമനായ ന്യു ഇന്ത്യ അഷ്വറന്‍സിന് 2007-08 ലെ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നും പ്രീമിയം ഇനത്തില്‍ ലഭിച്ച മൊത്ത വരുമാനം 5277 കോടി രൂപ
എല്ലാ മാനേജ്‌മെന്റ് ലവലിലും വിദഗ്‌ദ്ധരും സാങ്കേതിക മികവു പുലര്‍ത്തുന്നവരുടേയും എണ്ണം വളരെ കൂടുതലുള്ള ന്യു ഇന്ത്യാ അഷ്വറന്‍സില്‍ 21,000 ത്തിലേറെ തൊഴിലാളികളുണ്ട്. A.M.Best (യൂറോപ്പ്)നടത്തിയ റേറ്റിങ്ങില്‍ തുടര്‍ച്ചയായി ആറാമത്തെ പ്രാവശ്യവും 'A' (എക്‌സലന്റ്) കരസ്ഥമാക്കി.
|