വ്യവസായ യൂണീറ്റുകള്‍ക്ക് സാമ്പത്തിക പുരോഗതിക്കു വേണ്ടി നിലകൊള്ളുക എന്ന പൊതുവായ കാഴ്‌ചപ്പാടില്‍ നിന്നു കൊണ്ടു തന്നെ സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന്റെ കൂടി ഉയര്‍ച്ച ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഇന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഈയൊരു നവീന ദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍, തിരുവിതാംകൂര്‍-കൊച്ചി ലിറ്റററി സയന്റിഫിക് സൊസൈറ്റി ആക്ട് 1955 പ്രകാരം ഞങ്ങള്‍ കെ.എഫ്.സി-കെയര്‍ (കേരള ഫൈനാന്‍ഷ്യല്‍ കോര്‍പറേഷന്‍-സെന്റര്‍ ഫോര്‍ അസിസ്‌റ്റന്റ് ആന്റ് റീഹാബിലിറ്റേഷന്‍) എന്നൊരു സെല്ലിന് രൂപം കൊടുക്കുകയും ബഹു.സംസ്ഥാന ധനകാര്യ മന്ത്രി ഡോക്ടര്‍ റ്റി.എം.തോമസ് ഐസക്,2007 നവംബര്‍14ന് തിരുവനന്തപുരത്ത് കനകകുന്നു കൊട്ടാരത്തില്‍ ഇത് ഉല്‍ഘാടനം നിര്‍വ്വഹിക്കുകയും ചെയ്‌തു. തിരുവനന്തപുരം പേരൂര്‍ക്കട ബാലവികാസിലെ മാനസിക വൈകല്യം ബാധിച്ച കുട്ടികള്‍ക്ക് ഓഫീസ് ഫയലും കടലാസു കൊണ്ടുള്ള ക്യാരിബാഗും നിര്‍മ്മിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ വിതരണം ചെയ്‌തു കൊണ്ടായിരുന്നു കെ.എഫ്.സി.കെയര്‍-ന്റെ ആദ്യ സംരംഭം.
ഇവരുടെ ഉല്‌പന്നങ്ങളാകട്ടെ കോര്‍പറേഷന്‍ തങ്ങളുടെ ആവശ്യത്തിനായി വാങ്ങുകയും ചെയ്യുന്നു. ഈ പ്രഥമ സംരംഭം കുട്ടികളുടെ ദിനത്തില്‍ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പു മന്ത്രി പി.കെ.ശ്രീമതിടീച്ചര്‍ ഉത്‌ഘാടനം ചെയ്‌തു. ഇതുപോലെ ഏഴു അനാഥരായ പെണ്‍കുട്ടികളുടെ പ്ലസ് ടൂവിനു ശേഷമുള്ള തുടര്‍ വിദ്യാഭ്യാസ ചുമതലയും ആള്‍ ഇന്ത്യാ മാനേജ്‌മെന്റിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി ഏറ്റെടുക്കുകയുമുണ്ടായി.
ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഈ നോമിനികളെ തെരഞ്ഞെടുത്തത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.
കെ.എഫ്.സി.കെയറിന്റെ 2010-11-ലെ മാനേജ്‌മെന്റ് കമ്മിറ്റി
| പ്രസിഡന്റ് |
ശ്രീ.കെ.എം.നായര്‍, എം.ഡി, കെ.എഫ്.സി
|
| വൈസ് പ്രസിഡന്റ് |
ശ്രീ.സാനു സക്കറിയാസ്, ജി.എം.I,കെ.എഫ്.സി |
| സെക്രട്ടറി |
ശ്രീ.എന്‍.സുന്ദരം, ഏ.ജി.എം(IA),കെ.എഫ്.സി |
| ജോയിന്റ് സെക്രട്ടറി |
ശ്രീ.കെ.പ്രതാപചന്ദ്രന്‍, ഏ.ജി.എം (റിട്ട.) |
| ട്രഷറര്‍ |
ശ്രീ.സാബൂ തോമസ് |
| അംഗങ്ങള്‍ 1. |
1.ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥ് ജി.എം.II, കെ.എഫ്.സി. |
| |
2.ശ്രീ.ഫ്രാന്‍സിസ് ഗോമസ്,
സി.എം.ബി.ഓ, കെ.എഫ്.സി.തിരുവനന്തപുരം. |
| |
3.ശ്രീ.തോമസ് ജോണ്‍,
ഇസെഡ്.എം, കെ.എഫ്.സി.എറണാകുളം. |
| |
4.ശ്രീ.സി.ശ്രീകുമാര്‍,മാനേജര്‍ (പി&ഏ),കെ.എഫ്.സി,എച്ച്.ഓ. |
| |
5.ശ്രീമതി.പി.കെ.ജമീല,സി.ആര്‍.എം, കെ.എഫ്.സി, എച്ച്.ഓ. |
ജീവനക്കാരുടെ സംഘടനകളെ പ്രതിനീധീകരിക്കുന്ന കോ-ഓപ്‌റ്റെഡ് അംഗങ്ങള്‍:
1. ശ്രീ.ത്രിലോക് കുമാര്‍.എല്‍. കെ.എഫ്.സി.എംപ്ലോയീസ് അസ്സോസിയേഷന്‍
2. ശ്രീ.ആര്‍.റെജി. കെ.എഫ്.സി.എംപ്ലോയീസ് അസ്സോസിയേഷന്‍
3. ശ്രീ.പ്രേംരാജ്.എം.ഏ.കെ.എഫ്.സി.ഓഫിസേര്‍സ് അസോസിയേഷന്‍
4. ശ്രീ.രാജന്‍ പോട്ടയില്‍. കെ.എഫ്.സി.പ്രൊഫഷണല്‍ ഫോറം.
ഇന്റേണല്‍ ഓഡിറ്റേഴ്‌സ് :
1. ശ്രീ.സി.ആര്‍.രംഗസ്വാമി, ഏ.ജി.എം, കെ.എഫ്.സി.
2. ശ്രീ.എസ്.രാജഗോപാല്‍, എം (സിസ്റ്റംസ്)കെ.എഫ്.സി
M/s ശാന്തിഗ്രാമിന് റൂറല്‍ യൂത്ത് ട്രെയിനിംഗിനായി കെ.എഫ്.സി.കെയര്‍ കമ്പ്യൂട്ടറുകള്‍ സംഭാവന നല്‍കുന്നുമുണ്ട്.
|