|
മൈക്രോ ഫൈനാന്‍സ്
മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ മുഖേന (എം.എഫ്.ഐ) സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് (എസ്സ്.എച്ച്.ജി.കള്‍) പണം കടം നല്‍കുന്ന പദ്ധതിയാണ് കോര്‍പ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് പ്രോഗ്രാം.
ഇത്തരത്തിലുള്ള സഹായ പദ്ധതിയുടെ മാര്‍ഗ്ഗരേഖകള്‍ താഴെ പറയും പ്രകാരമാണ്.
യോഗ്യത
- മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ (എം.എഫ്.ഐ) കുറഞ്ഞത് അഞ്ചു വര്‍ഷമായി നിലനില്‍ക്കുന്നതോ അല്ലെങ്കില്‍ മൈക്രോ- ക്രെഡിറ്റ് ഇടപാടുകള്‍ കുറഞ്ഞപക്ഷം വിജയകരമായ നിലയില്‍ മൂന്നുവര്‍ഷമായിട്ടെങ്കിലും നടത്തിയ പരിചയ സമ്പന്നതയോ ഉണ്ടായിരിക്കണം.
മൈക്രോ ഫൈനാന്‍സ് ഇടപാടുകള്‍ നടത്തുവാന്‍ മുന്നോട്ടു വരുന്ന നവാഗതരെയും പരിഗണനയിലെടുക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അത്തരക്കാര്‍ക്ക് സഹായം ലഭ്യമാകണമെങ്കില്‍ അവര്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും മൈക്രോഫൈനാന്‍സില്‍ പരിചയ സമ്പന്നതയുള്ള പ്രൊഫഷണലുകളാല്‍ പ്രൊമോട്ടുചെയ്യപ്പെടുകയോ നയിക്കപ്പെടുകയോ ചെയ്‌തിരിക്കണം.
- ബിസിനസ്സില്‍ പങ്കാളികളായ എന്‍.ജി ഓ കളിലൂടെയോ സ്വയം സഹായ ഗ്രൂപ്പുകളിലൂടെയോ വ്യക്തിഗത വായ്‌പകളിലൂടെയോ കുറഞ്ഞത് മൂവായിരം പാവപ്പെട്ട അംഗങ്ങളിലെത്തിച്ചര്‍ന്നിരിക്കണം ഓരോ എം.എഫ്.ഐകളും.
- തങ്ങളുടെ കക്ഷികളെ തിരഞ്ഞെടുക്കുന്നതില്‍ ജാതിമത വിഭാഗീയ ചിന്തകള്‍ക്കു പരിഗണന നല്‍കാത്ത മതനിരപേക്ഷതയുണ്ടായിരിക്കണം.
- എം.ഐ.എസ്സിന്റെയും ആഭ്യന്തര ഓഡിറ്റു സംവിധാനത്തിന്റെയും അതുമല്ലെങ്കില്‍ കെ.എഫ്.സി.യുടെ തന്നെ സഹായം സ്വീകരിച്ചുള്ളതോ ആയ തൃപ്‌തികരവും തികച്ചും സുതാര്യവുമായ വരവു ചിലവു കണക്കു സൂക്ഷിക്കല്‍ ഉണ്ടായിരിക്കണം.
- സ്ഥാപനത്തിന് ചേതം ഉണ്ടാകാതെ സംരക്ഷിക്കുവാനുള്ള മുന്‍കരുതലുകള്‍ അടങ്ങിയ സംവിധാനങ്ങളോ അല്ലെങ്കില്‍ നല്‍കപ്പെട്ട
വായ്‌പകള്‍ തിരികെ പിടിക്കുവാനുള്ള സുനിശ്ചിതമായ നടപടികള്‍ യഥാകാലം പുതുക്കുവാന്‍ കഴിയുന്ന വിധം തയ്യാറാക്കപ്പെട്ട നിയമാവലി
കളോ ഉണ്ടായിരിക്കണം.
ഇടനിലക്കാരായി പ്രവര്‍ത്തിക്കാന്‍ ആരൊക്കെ യോഗ്യര്‍?
- സഹകരണ സംഘം ആക്ട്, 1860 അല്ലെങ്കില്‍ തത്തുല്യമായ മറ്റു സ്റ്റേറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സൊസൈറ്റികള്‍
- പബ്ലിക് ട്രസ്റ്റ് ആക്ട്, 1920 അല്ലെങ്കില്‍ സമാനമായ മറ്റു ആക്ടുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രസ്റ്റുകള്‍
- കമ്പനീസ് ആക്ട്, 1956 (സെക്ഷന്‍ 25 കമ്പനീസ് ഉള്‍പ്പെടെ) പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികള്‍.
- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന നോണ്‍ ബാങ്കിംഗ് ഫൈനാന്‍സ് കമ്പനികള്‍
- മ്യൂച്വലി എയ്‌ഡെഡ് (പരസ്‌പര സഹായ) സഹകരണ സംഘങ്ങളോ അതു പോലെ പ്രവര്‍ത്തിക്കുന്ന മറ്റു സഹകരണ സ്ഥാപനങ്ങള്‍.
- മൈക്രോ ഫൈനാന്‍സ് ഇടപാടുകളോ അല്ലെങ്കില്‍ അതുപോലെയുള്ള സേവനങ്ങളോ മറ്റു നവീന മാര്‍ഗ്ഗത്തില്‍ നടത്തുന്നവരെയും യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതാണ്.
വായ്‌പ നല്‍കുന്ന മാര്‍ഗ്ഗങ്ങള്‍
എം.എഫ്.ഐ കള്‍ നേരിട്ടോ അല്ലെങ്കില്‍ പങ്കാളി എന്‍.ജി.ഓകളുമായോ മറ്റു എം.എഫ് ഐകളുമായോ ചേര്‍ന്ന് എസ്സ്.എച്ച്.ജികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും ധനസഹായം ചെയ്യുന്നതാണ്. പാവപ്പെട്ട ഗുണഭോക്താക്കളില്‍ സാമ്പത്തിക സഹായം എത്തുന്നത് ലക്ഷ്യമിട്ട് മറ്റു മാര്‍ഗ്ഗങ്ങളെയും അവലംബിച്ചേക്കാം.
യോഗ്യമായ പ്രവര്‍ത്തനങ്ങള്‍
വിതരണം ചെയ്യപ്പെടുന്ന വായ്‌പകള്‍ സാമ്പത്തിക വരുമാനമുണ്ടാക്കുന്ന കൃഷി-ഇതര എന്നാല്‍ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും മൈക്രോ ഫൈനാന്‍സ് സംരംഭകര്‍ക്കും പ്രയോജനപ്രദമാകണം.
പ്രവര്‍ത്തന നിരക്കും വായ്‌പയുടെ വ്യാപ്‌തിയും.
- വാര്‍ഷികമായതോ അല്ലെങ്കില്‍ ആവശ്യാനുസരണം ആവര്‍ത്തിച്ചുള്ള സഹായം.
- ഓരോ എം.എഫ്.ഐ യ്‌ക്കും കടം വിതരണം ചെയ്യുന്നതിലേക്ക് കുറഞ്ഞത് പത്തു ലക്ഷം മുതല്‍ കൂടിയത് അഞ്ചു കോടി വരെ വായ്‌പാ സഹായം നല്‍കുന്നതാണ്.
- എം.എഫ്.ഐകള്‍ നല്‍കുന്ന വ്യക്തിഗത വായ്‌പ രൂപ 50,000/- ത്തില്‍ കവിയാന്‍ പാടില്ല.
പലിശ നിരക്ക്
എം.എഫ്.ഐകള്‍ക്ക് 12.5% വാര്‍ഷിക നിരക്കില്‍ വായ്‌പ ലഭ്യമാണ് (ഭേദഗതിക്കു വിധേയം). എം.എഫ്.ഐകളാകട്ടെ അവര്‍ നല്‍കുന്ന വായ്‌പകളുടെ പലിശ നിരക്ക് അവരുടെ പങ്കാളി സംരംഭകര്‍ എസ്സ്.എച്ച്.ജികള്‍ അല്ലെങ്കില്‍ മറ്റു കക്ഷികള്‍ എന്നിവരുമായി കൂടിയാലോചിച്ച് നിശ്ചയിച്ചിരിക്കേണ്ടതുമാണ്. വീഴ്‌ചവരുത്തുന്ന കാലയളവില്‍ 2% പീനല്‍ പലിശ ഈടാക്കപ്പെടുന്നതാണ്.
തിരിച്ചടവിനുള്ള കാലാവധി
നിയമാധികൃതമായുള്ള ആദ്യത്തെ 6-12 മാസത്തെ കാലാവധി മാറ്റി നാലു വര്‍ഷമാണ്. ഇതു തന്നെ ത്രൈമാസിക തവണകളായിട്ടാണ് തിരിച്ചടയ്‌ക്കേണ്ടത്. വായ്‌പ വിതരണം ചെയ്യപ്പെട്ടതു മുതല്‍ക്കാണ് കാലാവധി നിര്‍ണ്ണയിക്കുന്നത്.
പലിശയുടെയും മുതലിന്റെയും തിരിച്ചടവ് ത്രൈമാസികങ്ങളായിട്ടാണെങ്കില്‍ മാര്‍ച്ച് 01, സെപ്‌റ്റംബര്‍ 01, ഡിസംബര്‍ 01 എന്ന കണക്കിലായിരിക്കും. പ്രതിമാസ തവണകളായും അടയ്‌ക്കാവുന്നതാണ്.
ജാമ്യ വ്യവസ്ഥകള്‍
- വായ്‌പയുടെയും പലിശയുടെയും ഒരുമിച്ചുള്ള തുകയുടെ 10% ത്തിനു തുല്യമായ ടേം ഡിപ്പോസിറ്റ് റസീറ്റുകള്‍ ജാമ്യമായി ഈടുനല്‍കേണ്ടതാണ്. ഈ റ്റി.ഡി. ആറുകളുടെ കാലാവധി നിശ്ചയിക്കുന്നത് കുറഞ്ഞത് നാലു വര്‍ഷമായോ അല്ലെങ്കില്‍ വായ്‌പയുടെ കാലാവധിയോ കണക്കിലെടുത്ത് രണ്ടില്‍ ഏതാണാദ്യം തീരുന്നത് എന്ന മുറയ്‌ക്കായിരിക്കും.
- എം.എഫ്.ഐകളുടെ പ്രവര്‍ത്തന ശേഷി വിലയിരുത്തുന്നതിന് CRISIL, M-CRIL, SMERA തുടങ്ങിയ ഏജന്‍സികളുടെ സേവനം കെ.എഫ്.സി.പ്രയോജനപ്പെടുത്തുന്നതാണ്. ഓരോ അമ്പതു ലക്ഷം രൂപയ്‌ക്കു മുകളിലുള്ള വായ്‌പകള്‍ വിതരണം ചെയ്യുന്നതിനു മുന്നോടിയായി ഇതുണ്ടാകുന്നതാണ്. ഇതിനു വേണ്ടുന്ന ചിലവുകളും എം.എഫ്.ഐകള്‍ നേരിടേണ്ടതാണ്.
|