ഞങ്ങളുടെ ഉപഭോക്താക്കളുടെ കൂടുതലായ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത്‌ കൂടുതല്‍ സഹായ സഹകരണങ്ങള്‍ നല്‍കുക എന്നതാണ്‌ ഞങ്ങളുടെ ഉദ്യമം. ഒരു ഫിനാന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റായി മാറി ഉപഭോക്താക്കളുടെ സാമ്പത്തികവും ഇന്‍ഷ്വറന്‍സ്‌ സംബന്ധവുമായ പ്രശ്‌നങ്ങള്‍ക്ക്‌ ഒരേ സ്ഥലത്തു തന്നെ പരിഹാരം നിര്‍ദ്ദേശിച്ച്‌ അവരെ സന്തുഷ്ടരാക്കുക എന്നതാണ്‌ കോര്‍പ്പറേഷന്റെ ലക്ഷ്യം.

മ്യുച്വല്‍ ഫണ്ട്‌സ്‌

വിവിധ നിക്ഷേപകരുടെ പണം സ്വരൂപിച്ച്‌ ഇക്വിറ്റി ഷെയറിലോ, ഡെബ്‌റ്റ്‌ മാര്‍ക്കറ്റിലോ (കടബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബോണ്ടുകള്‍, ഡിബഞ്ചര്‍) നിക്ഷേപിക്കുന്നതിനെയാണ്‌ മ്യുച്വല്‍ ഫണ്ട്‌ എന്നു പറയുന്നത്‌.

മ്യുച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍.

  • ഫ്‌ളക്‌സിബിലിറ്റി – വ്യവസ്ഥിതമായ നിക്ഷേപ പദ്ധതി (സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റുമെന്റ്‌ പ്ലാന്‍), വ്യവസ്ഥാപിതമായ പിന്‍വലിയ്‌ക്കല്‍ പദ്ധതി (സിസ്റ്റമാറ്റിക്‌ വിത്‌ ഡ്രാവല്‍ പ്ലാന്‍), ലാഭവിഹിത പുനര്‍ നിക്ഷേപം (ഡിവിഡന്റ്‌ റീ ഇന്‍വെസ്റ്റ്‌മെന്റ്‌) തുടങ്ങി ഒട്ടെറെ സവിശേഷതകളാര്‍ന്ന ഫ്‌ളക്‌സിബിലിറ്റി ഈ മ്യൂച്വല്‍ ഫണ്ട്‌ വാഗ്‌ദാനം ചെയ്യുന്നു.
  • അഫോര്‍ഡബിലിറ്റി – യൂണീറ്റുകളായി നല്‍കുന്നത്‌ വാങ്ങുവാനുള്ള സൗകര്യം കൂട്ടുന്നു. അതുകൊണ്ടുതന്നെ വലിയ തുകയ്‌ക്കുള്ള പദ്ധതി ആയാലും യൂണീറ്റുകളിലായതു കൊണ്ട്‌ ചെറിയ നിക്ഷേപകര്‍ക്കും തുക നിക്ഷേപിച്ച്‌ ഈ നിക്ഷേപ പദ്ധതിയുടെ പ്രയോജനം നേടാം.
  • ലിക്വിഡിറ്റി – ഓപ്പണ്‍-എന്‍സസ്‌ പദ്ധതി പ്രകാരം അപ്പോഴത്തെ നെറ്റ്‌ അസറ്റ്‌ വാല്യുവിന്‌ (NAV) തുക പിന്‍വലിയ്‌ക്കുവാനോ, വില്‌ക്കുവാനോ, നിക്ഷേപകനു കഴിയും
  • ഡൈവേഴ്‌സിഫിയ്‌ക്കേഷന്‍ – വിവിധ വ്യവസായത്തിനും ഓഹരികളിലും നിക്ഷേപിച്ച്‌, നിക്ഷേപകര്‍ക്കുണ്ടാകാവുന്ന നഷ്ടത്തിന്റെ സാദ്ധ്യത കുറയ്‌ക്കുന്നു.
  • പ്രൊഫഷണല്‍ മാനേജ്‌മെന്റ്‌ –മ്യുച്വല്‍ ഫണ്ടിലെ വിദഗ്‌ദ്ധരായ ഫണ്ട്‌ മാനേജര്‍മാര്‍ തങ്ങളുടെ ഗവേഷണത്തിന്റെയും പരിചയത്തിന്റെയും വെളിച്ചത്തില്‍ എല്ലാ അവസരങ്ങളെകുറിച്ചും അപഗ്രഥനം ചെയ്യുന്നു.
  • പൊട്ടന്‍ഷ്യല്‍ റിട്ടേണ്‍ – സാധാരണ നിക്ഷേപകരേക്കാള്‍, എവിടെ നിക്ഷേപിക്കുന്നതാണ്‌ ലാഭകരമെന്ന്‌ മ്യുച്വല്‍ ഫണ്ടിലെ വിദഗ്‌ദ്ധരായ ഫണ്ട്‌ മാനേജര്‍മാര്‍ക്കറിയാം. അതുകൊണ്ടു തന്നെ മ്യുച്വല്‍ ഫണ്ടിലെ നിക്ഷേപം കൂടുതല്‍ ഉന്നതി പ്രാപിക്കുന്നു.
  • റെഗുലേറ്റഡ്‌ ഫോര്‍ ഇന്‍വെസ്‌റ്റര്‍ പ്രൊട്ടക്ഷന്‍ – മ്യൂച്വല്‍ ഫണ്ടുകളിലെ നിയന്ത്രണം മൂലം നിക്ഷേപകരുടെ താല്‌പര്യം സംരക്ഷിയ്‌ക്കപ്പെടുന്നു.

എസ്‌ ബി ഐ എം എഫ്‌ (SBIMF- സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്‌) എല്‍ ഐ സി എം എഫ്‌ (LICMFലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പ്പറേഷന്‍ മ്യുച്വല്‍ ഫണ്ട്‌) എന്നിവരുമായി കെ എഫ്‌ സി (KFC) ഉണ്ടാക്കിയ മെമ്മോറാണ്ഡം ഓഫ്‌ അണ്ടര്‍സ്റ്റാന്‍ഡിങ്ങ്‌ (MOU) പ്രകാരം കെ എഫ്‌ സി യുടെ ശാഖകളിലൂടെ എസ്‌ ബി ഐ എം എഫിന്റെയും (SBIMF) എല്‍ ഐ സി (LICMF) മ്യുച്വല്‍ ഫണ്ട്‌ ഉല്‌പന്നങ്ങളുടെ വിതരണത്തിനുള്ള സംവിധാനമുണ്ട്‌. കെ.എഫ്‌.സി (KFC)യിലെ എ എം എഫ്‌ ഐ (AMFI അസോസിയേഷന്‍ ഓഫ്‌ മ്യുച്വല്‍ ഫണ്ട്‌സ്‌ ഓഫ്‌ ഇന്ത്യ) അംഗീകാരമുള്ള ഉദ്യോഗസ്ഥര്‍, നിക്ഷേപകാര്യങ്ങളില്‍ വിദഗ്‌ദ്ധോപദേശം നല്‍കുന്നതാണ്‌.

27000 കോടി രൂപ ആസ്‌തിയും 5.4 ദശലക്ഷത്തിലേറെ നിക്ഷേപകരുമുള്ള എസ്‌ ബി ഐ മ്യുച്വല്‍ ഫണ്ട്‌, രാജ്യത്തെ പുരാതനവും വിപുലവുമായ മ്യുച്വല്‍ ഫണ്ടുകളില്‍ ഒന്നാണ്‌. ഇതിന്റെ ശക്തി കേന്ദ്രം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ഫ്രാന്‍സിലെ സൊസൈറ്റി ജനറല്‍ അസറ്റ്‌ മാനേജുമെന്റുമാണ്‌. മികച്ച പ്രകടനത്തിനും സങ്കീര്‍ണ്ണമായ ഘട്ടങ്ങളിലെ നിക്ഷേപനടത്തിപ്പിന്‌ ഫണ്ട്‌ മാനേജര്‍മാര്‍ക്കുമായി നിരവധി അംഗീകാരങ്ങള്‍ എസ്‌ ബി ഐ എം എഫിനു ലഭിച്ചിട്ടുണ്ട്‌.

ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ 2 കോടി രൂപ ധനസഹായം നല്‍കി 1989 ജൂണ്‍ 19 ന്‌ ആരംഭിച്ച എല്‍ ഐ സി മ്യുച്വല്‍ ഫണ്ട്‌, 1882 ലെ ഇന്ത്യന്‍ ട്രസ്റ്റ്‌ ആക്ട്‌ പ്രകാരം ട്രസ്റ്റ്‌ ആയി രൂപം കൊണ്ടു. എല്‍ ഐ സി മ്യുച്വല്‍ ഫണ്ടിലെ ട്രസ്റ്റികള്‍ക്ക്‌, ട്രസ്റ്റു ഫണ്ടില്‍ അധികാരമുണ്ട്‌. 1994 ഏപ്രിള്‍ 29ന്‌ എല്‍ ഐ സി മ്യൂച്വല്‍ ഫണ്ട്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ലിമിറ്റഡ്‌ ആരംഭിച്ചു. 2009 ജനുവരി 31 ലെ കണക്കു പ്രകാരം എല്‍ ഐ സി എം എഫിന്റെ ആസ്‌തി ഏകദേശം 20,500 കോടി രൂപയാണ്‌. 2006 ജനുവരിയില്‍ കേരളത്തില്‍ ഓഫീസ്‌ തുടങ്ങിയ എല്‍ ഐ സി എം എഫ്‌ 3 വര്‍ഷം കൊണ്ട്‌ ഇക്വിറ്റി ഷെയറിലും ഡെബ്‌റ്റ്‌ ഫണ്ട്‌ കളിലുമായി നല്ല ബിസിനസ്‌ ആണ്‌ കാഴ്‌ചവച്ചത്‌. കേരളത്തിലെ എല്‍ ഐ സി എം എഫിന്റെ ആസ്‌തി 200 കോടി രൂപ യിലേറെയാണ്‌. വ്യവസായ നഗരമായ കൊച്ചിയിലാണ്‌ കേരളത്തിലെ ഏരിയഓഫീസ്‌ സ്ഥിതി ചെയ്യുന്നത്‌. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ബിസിനസ്‌ സെന്ററുകളും ഉണ്ട്‌.

GoTo Top