1953-ല്‍ സ്ഥാപിതമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) ദീര്‍ഘകാല വായ്പാ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിനും വ്യവസായത്തിനും കരുത്ത് നല്‍കുന്ന ഒരു പ്രമുഖ സ്ഥാപനമാണ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെ.എഫ്.സിക്ക് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മേഖലാ കാര്യാലയങ്ങളുണ്ട്. കൂടാതെ 16-ഓളം ശാഖകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.ചരിത്രം

1951-ലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍സ് ആക്ടിന്‍ പ്രകാരം രൂപവത്കൃതമായ സ്ഥാപനമാണ് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അഥവാ കെ.എഫ്.സി 01/12/1953-ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് തുടക്കത്തില്‍ 'ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍' എന്നായിരുന്നു.1953-ല്‍ കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ സ്ഥാപനത്തിന്റെ പേര് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്ന് പുന:നാമകരണം ചെയ്തു.

ലക്ഷ്യവും പ്രവര്‍ത്തനങ്ങളും

2000-ല്‍ ഭേദഗതികള്‍ വരുത്തിയ 1951-ലെ സ്‌റേററ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍സ് ആക്ടില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് കെ.എഫ്.സി യുടെ പ്രവര്‍ത്തനങ്ങള്‍. ഉത്പാദന-സേവന മേഖലകളിലെ ഇടത്തരം, ചെറുകിട, മൈക്രോ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സംസ്ഥാനത്തിന്റെ വ്യവസായവത്കരണത്തെ ത്വരിതപ്പെടുത്തുകയാണ് കെ.എഫ്.സി.യുടെ സ്ഥാപിത ലക്ഷ്യം. ലക്ഷ്യം കൈവരിക്കാനായി വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കാനുള്ള അധികാരം എസ്.എഫ്.സി. ആക്ട് എസ്.എഫ്.സി.ക്ക് നല്‍കിയിട്ടുണ്ട്. ഉത്പാദന-സേവന മേഖലകളില്‍ പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും, ആധുനികവത്കരണത്തിനും വൈവിധ്യവത്കരണത്തിനുമായി വിവധ തരം വായ്പകള്‍ കെ.എഫ്.സി നല്‍കി വരുന്നു.

നാളിത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,000 ത്തോളം പദ്ധതികള്‍ക്കായി 3000 കോടി രൂപയോളം കെ.എഫ്.സി സഹായ ധനം നല്‍കിയിട്ടുണ്ട്.

CSR നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന സാമ്പത്തിക സ്ഥാപനവും കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനവും കെ.എഫ്.സി ആണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നതിക്കും പുനരധിവാസത്തിനുമായി കെ.എഫ്.സി കെയര്‍ (KFC-Centre for Assistance and Rehabitation) എന്ന ഒരു കേന്ദ്രവും കെ.എഫ്.സി.ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിവിധ തരം വായ്പാ സാമ്പത്തിക സേവന പദ്ധതികള്‍ നടപ്പിലാക്കുന്നു. കെ.എഫ്.സി.യെ ഒരു സാമ്പത്തിക 'സൂപ്പര്‍മാര്‍ക്കറ്റ് ' എന്ന് വിശേഷിപ്പിച്ചാല്‍ അത് അതിശയോക്തിയാവില്ല.
സേവന മേന്മയും സാങ്കേതിക വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഒരു കൂട്ടം ജീവനക്കാരും കെ.എഫ്.സി.യെ രാജ്യത്തെ മികച്ച സംസ്ഥാന-തല സാമ്പത്തിക കോര്‍പറേഷനുകളില്‍ ഒന്നായി മാറ്റിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും കൃത്യമായ സേവന പദ്ധതികള്‍ നല്‍കുന്നതിനും കെ.എഫ്.സി പ്രത്യേക ശ്രദ്ധ നല്‍കി വരുന്നു.

കെ.എഫ്.സി.യുടെ പ്രവര്‍ത്തനങ്ങള്‍ വായ്പാ പദ്ധതികളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. മൂലധന സഹായങ്ങള്‍, ചെറുകിട വായ്പകള്‍ എന്നിവക്കൊപ്പം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി പ്രത്യേക സഹായ പദ്ധതികളും കെ.എഫ്.സി. നടപ്പിലാക്കിയിട്ടുണ്ട്. ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായുള്ള ആധുനിക വത്കരണ പദ്ധതികള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാണം മുതലായവക്കുള്ള പ്രത്യേക പദ്ധതികള്‍ എന്നിവ കെ.എഫ്.സി.യുടെ നവോന്മുഖ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

ഉപഭോക്താക്കള്‍ക്കായി ഒരു കണ്‍സള്‍ട്ടന്‍സി വിഭാഗം തുടങ്ങുക വഴി ഒരു സൊലൂഷന്‍ പ്രൊവൈഡര്‍ ആയി കെ.എഫ്.സി മാറിയിരിക്കുന്നു. മാറുന്ന കാലഘട്ടങ്ങള്‍ക്കനുസൃതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രാപ്തിയുള്ള ഒരു മാനേജീരിയല്‍ ടീമിനെ വാര്‍ത്തെടുക്കാനായി ഒരു പ്രത്ര്യക പരിശീലന വിഭാഗവും കെ.എഫ്.സി ആരംഭിച്ചിട്ടുണ്ട്. വിദഗ്ദ്ധ മാനേജ്‌മെന്റ് വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളുടെ പരിശീലന പദ്ധതികളോട് കിടപിടിക്കുന്നവയാണ് കെ.എഫ്.സി കേന്ദ്രത്തിലെ പരിശീലന പദ്ധതി.

 
GoTo Top