ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകള്‍.

  1. ലക്ഷ്യം.

    ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങളില്‍ (SME) ഊര്‍ജ്ജ സംരക്ഷണവും ഉപകരണങ്ങളും പദ്ധതികളും നടപ്പാക്കുവാന്‍ സാമ്പത്തിക സഹായം നല്‍കി ഊര്‍ജ്ജസംരക്ഷണം നടപ്പാക്കുന്നതിനെ പ്രോത്‌സാഹിപ്പിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. ഇതു വഴി രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും സാമ്പത്തിക പുരോഗതിയ്‌ക്കും സാദ്ധ്യത ഏറുന്നു. ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള നവീകരണത്തിനും വിപുലീകരണത്തിനും ഈ ധനസഹായം ലഭ്യമായിരിക്കും. മാത്രമല്ല നിലവിലിരിക്കുന്ന എസ്‌.എം ഈകള്‍ക്ക്‌ ഉപയോഗത്തിലുള്ള യന്ത്രസാമഗ്രികള്‍ക്കു പകരം ഊര്‍ജ്ജസംരക്ഷണം നല്‍കുന്നവ മാറ്റി വയ്‌ക്കാനും ഈ സാമ്പത്തിക സഹായം ഉപയോഗി‌ക്കാം. ലോഹത്തകിടു നിര്‍മ്മാണശാല, (Rerolling Mills)നെല്ലുകുത്തുമില്‍ (Rice Mills), Crusher plants (ക്രഷര്‍ പ്ലാന്റ്‌സ്‌), PVC products (പി.വി.സി ഉല്‌പന്നങ്ങള്‍) ടൂറിസ്റ്റു ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവര്‍ക്കെല്ലാം ഈ പദ്ധതി സഹായകമാണ്‌. കൂടാതെ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ പദ്ധതിയുടെ സാമ്പത്തിക സഹായം ലഭ്യമായിരിക്കും.

    1. ഊര്‍ജ്ജസംരക്ഷണ ഉപകരണങ്ങളോ, സൗകര്യങ്ങളോ വാങ്ങുവാന്‍ (വാടകയ്‌ക്കോ പാട്ടത്തിനോ അടക്കം). ഇവ പുതിയതോ, നിലവിലുള്ളവ പുതുക്കിയതോ ആകാം.
    2. കാലഹരണപ്പെട്ട വ്യാവസായിക ചൂള (ഇന്‍ഡസ്‌ട്രിയല്‍ ഫര്‍ണസസ്‌‌) നീരാവിക്കൊപ്പരി (ബോയ്‌ലേഴ്‌സ്‌) അടുപ്പ(ബര്‍ണേഴ്‌) എന്നിവ ഊര്‍ജ്ജസംരക്ഷണത്തിനായി മാറ്റിവയ്‌ക്കാനോ നിലവിലുള്ളവയില്‍ നവീകരണം നടത്തി ഊര്‍ജ്ജം സംരക്ഷിയ്‌ക്കുവാനോ ഉള്ള ശ്രമത്തിന്‌.
    3. ഊര്‍ജ്ജസംരക്ഷണത്തിനുതകുന്ന നിര്‍മ്മാണയന്ത്രസാമഗ്രികള്‍ പുതുതായി വാങ്ങുകയോ ഉള്ളവ നവീകരിയ്‌ക്കുകയോ, മാറ്റങ്ങള്‍ വരുത്തുകയോ ചെയ്‌ത്‌ ഇന്ത്യയിലെ എനര്‍ജി കണ്‍സര്‍വേഷന്‍ ആക്ട്‌ / കോഡ്‌ (ടോപ്പ്‌ റണ്ണര്‍ എക്യുപ്‌മെന്റ്‌, എനര്‍ജി ലേബല്‍സ്‌ മുതലായവ) പ്രകാരം മാത്രം ഊര്‍ജ്ജം ഉപയോഗിക്കുന്നവയ്‌ക്ക്‌.
    4. എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിങ്ങ്‌ കോഡ്‌ (ECBC) നിര്‍ദ്ദേശിച്ച പ്രകാരം കെട്ടിട നിര്‍മ്മാണം നടത്തുകയും ഉപകരണങ്ങള്‍, ചൂടാക്കുന്നതിനുള്ള സംവിധാനങ്ങള്‍, വിളക്കുകള്‍, ഇലക്ട്രിക്‌ പവര്‍, മോട്ടോര്‍ എന്നിവ സ്ഥാപിക്കുകയും ചെയ്യുന്നവയ്‌ക്ക്‌.
    5. എണ്ണ, കല്‍ക്കരി എന്നിവയ്‌ക്കു പകരമായി പ്രകൃതിദത്ത വാതകം, സൂര്യനില്‍ നിന്നും കാറ്റില്‍ നിന്നും ലഭ്യമാകുന്ന ഊര്‍ജ്ജം, ജൈവവാതകം മുതലായവ നടപ്പിലാക്കുവാന്‍
    6. തുടരുന്ന രീതിയിലും സാങ്കേതിക വിദ്യയിലും മാറ്റം വരുത്തി, സാങ്കേതിക വിദ്യയില്‍ ഉപദേശം നല്‍കുന്നവരുടെ സഹകരണത്തോടെ ഉള്ള ക്ലീന്‍ ഡവല്‌പ്പ്‌മെന്റ്‌ മെക്കാനിസം (CDM) പദ്ധതികള്‍ക്ക്‌.
    7. ആയുധ നിര്‍മ്മാണ വ്യവസായം, മയക്കുമരുന്നു നിര്‍മ്മാണ വ്യവസായം തുടങ്ങിയ നിയമവിരുദ്ധ വ്യവസായങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടാത്തതു മൂലം ഈ പദ്ധതി പ്രകാരം അവയ്‌ക്ക്‌ ധനസഹായം നല്‍കുന്നതല്ല. അതുപോലെ സാമൂഹ്യ പരിസ്ഥിതിയ്‌ക്ക്‌ ദോഷമുണ്ടാക്കുന്നവയ്‌ക്കും ഈ പദ്ധതിപ്രകാരം വായ്‌പ അനുവദിക്കുന്നതല്ല.
    8. ഊര്‍ജ്ജത്തിന്റെ ഉപയോഗത്തില്‍ കുറവു വരുത്തുക, ഊര്‍ജ്ജക്ഷമതയില്‍ അഭിവൃദ്ധി വരുത്തുക, കാര്‍ബണ്‍ െൈഡ ഓക്‌സൈഡിന്റെ അളവു കുറയ്‌ക്കുക എന്നിവയായിരിയ്‌ക്കണം ഈ പദ്ധതികൊണ്ടുള്ള ഫലങ്ങള്‍.
    9. എല്ലാ ദേശീയ-സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ചുള്ള ഈ പദ്ധതി സമൂഹനന്മ ലക്ഷ്യമാക്കുന്നവയെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  2. വായ്‌പയുടെ ഉയര്‍ന്ന പരിധി

    1. കോര്‍പ്പറേഷനുകള്‍ / കമ്പനി / കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റീകള്‍ക്ക്‌ - 200 ലക്ഷം രൂപ.
    2. ട്രസ്റ്റുകള്‍ക്കും മറ്റുള്ളവയ്‌ക്കും - 100 ലക്ഷം രൂപ.

  3. തിരിച്ചടയ്‌ക്കേണ്ട കാലാവധി - 3 വര്‍ഷം വരെ (കൂടുതലായി നല്‍കുന്ന 3 മാസം വരെയുള്ള സമയം കൂടി ഉള്‍പ്പെടുത്തി)
  4. മൊത്ത പലിശ നിരക്ക്‌ - 13.5% (പി.എല്‍.ആര്‍-0.5%).
  5. പ്രാവര്‍ത്തിക പലിശ നിരക്ക്‌ - 5% (7.5% ഇളവും കൃത്യമായി തിരിച്ചടവിനുള്ള 1% ത്തോളം സൗജന്യ നിരക്കും നല്‍കിയ ശേഷം.
  6. അപേക്ഷ ഔദ്യോഗികമായി കൈകാര്യം ചെയ്യാന്‍ ഫീസ്‌ ഈടാക്കുന്നതല്ല.
ഈ പദ്ധതിയിലെ മറ്റു മാനദണ്ഡങ്ങള്‍
  1. ബ്യുറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സിയിലോ (ബി.ഇ.ഇ) എനര്‍ജി മാനേജ്‌മെന്റ്‌ സെന്ററിലോ (ഇ.എം.സി) രജിസ്‌റ്റര്‍ ചെയ്‌ത ഒരു എനര്‍ജി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌.
  2. നിക്ഷേപത്തിന്റേയും മിച്ചം പിടിയ്‌ക്കുന്നതിന്റേയും വിശദമായ വിവരങ്ങള്‍.
  3. നടപ്പാക്കുന്നതേ കുറിച്ചുള്ള വിശദവിരങ്ങള്‍.
  4. അപേക്ഷയുടെ സൂക്ഷ്‌മ പിരശോധനയ്‌ക്കായി കെ.എഫ്‌.സി (KFC) യില്‍ നല്‍കുന്നതിന്റെ ഒരു കോപ്പി ഇ.എം.സി (EMC) - എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍) യിലും നല്‍കേണ്ടതാണ്‌.
  5. അപേക്ഷ ലഭിച്ച്‌ 15 ദിവസത്തിനകം ഇ.എം.സി (EMC) അതു പരിശോധിച്ച്‌ വിലയിരുത്തി കെ.എഫ്‌.സി യ്‌ക്കു നല്‍കുന്നതാണ്‌.


നോടല്‍ ഓഫീസര്‍ , എനര്‍ജി മാനേജ്‌മന്റ് സെന്റര്‍ :
ശ്രീ. ജോണ്‍സന്‍ ഡാനിയല്‍,
എനര്‍ജി ടെക്നോലോജിസ്റ്റ്,
ഫോണ്‍: 0471-2594922
ഇ-മെയില്‍: emck@keralaenergy.gov.in

 
GoTo Top