മുഖ്യസവിശേഷതകള്‍ :

  1. ഉദ്ദേശ്യം.

  2. MSME Devt.Act 2006 അനുസരിച്ച്‌ വ്യവസായ സംരംഭങ്ങളെ ചെറിയ, ചെറുകിട, ഇടത്തരം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഇതില്‍ നിര്‍മ്മാണ രംഗത്തെ ചെറിയ സംരംഭകര്‍ക്കു വേണ്ട വായ്‌പാസഹായം നല്‍കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. പ്ലാന്റ്‌ ആന്റ്‌ മെഷീനറിയില്‍ നിക്ഷേപത്തുക 25 ലക്ഷമോ അതില്‍ കുറവോ ആയ വ്യവസായമാണ്‌ ഇതില്‍ ഉള്‍പ്പെടുക. നിരോധിച്ചതോ, നിഷേധിച്ചതോ ആയ പട്ടികയില്‍ വരാത്ത എല്ലാ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ ധനസഹായം ലഭ്യമായിരിക്കും. കൂടാതെ ഇപ്പോള്‍ നിലവിലുള്ള വ്യവസായ സംരംഭത്തെ വിപുലീകരിക്കുവാനും , പുതുക്കുവാനും, മാറ്റം വരുത്തുവാനും ഈ പദ്ധതിയിലൂടെ സാദ്ധ്യമാണ്‌. പക്ഷെ ഇതിനായി ഡിഐസി(DIC) യില്‍ നിന്നും, EM (എന്റപെണേഴ്‌സ്‌ മെമ്മോറാണ്ഡം) സമര്‍പ്പിച്ചത്‌ സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പോ, അതുല്യമായ രേഖകളോ ആവശ്യമാണ്‌.
  3. വായ്‌പ തുകയുടെ ഉയര്‍ന്ന പരിധി-25 ലക്ഷം രൂപ വരെ.
  4. തിരിച്ചടയ്‌ക്കേണ്ട കാലാവധി - 3 വര്‍ഷം (കൂടുതലായി നല്‍കുന്ന 6 മാസം വരെയുള്ള സമയം കൂടി ഉള്‍പ്പെടുത്തി)
  5. മൊത്ത പലിശ നിരക്ക്‌ - 12.5% (പി.എല്‍.ആര്‍-1.5%)
  6. പ്രാവര്‍ത്തിക പലിശ നിരക്ക്‌ - 7% (4.5% ഇളവും കൃത്യമായി തിരിച്ചടവിനുള്ള 1% ത്തോളം സൗജന്യനിരക്കും നല്‍കിയ ശേഷം)
  7. അപേക്ഷ ഔദ്യോഗികമായി കൈകാര്യം ചെയ്യാനുള്ള ഫീസ്‌ - വായ്‌പാതുകയുടെ 0.5%.

 

 
GoTo Top