1953-ല്‍ സ്ഥാപിതമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) ദീര്‍ഘകാല വായ്പാ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിനും വ്യവസായത്തിനും കരുത്ത് നല്‍കുന്ന ഒരു പ്രമുഖ സ്ഥാപനമാണ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെ.എഫ്.സിക്ക് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മേഖലാ കാര്യാലയങ്ങളുണ്ട്. കൂടാതെ 16-ഓളം ശാഖകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ചരിത്രം

1951-ലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍സ് ആക്ടിന്‍ പ്രകാരം രൂപവത്കൃതമായ സ്ഥാപനമാണ് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അഥവാ കെ.എഫ്.സി 01/12/1953-ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് തുടക്കത്തില്‍ 'ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍'എന്നായിരുന്നു. 1956-ല്‍ കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ സ്ഥാപനത്തിന്റെ പേര് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്ന് പുന:നാമകരണം ചെയ്തു.
More about KFC...