ഹ്രസ്വകാല വായ്പ
| വായ്പയുടെ തരം | സവിശേഷ വായ്പ |
| പദ്ധതിയുടെ പേര് | ഷോർട്ട് ടേം ലോൺ (ഹ്രസ്വകാല വായ്പ) |
| ലക്ഷ്യം | കോർപ്പറേഷന്റെ നിലവിലുള്ള ഏതെങ്കിലും വായ്പാ പദ്ധതികൾക്ക് കീഴിൽ വരുന്ന എല്ലാത്തരം പ്രവർത്തനങ്ങൾക്കും ഹ്രസ്വകാല സാമ്പത്തിക സഹായം നൽകുക. |
| യോഗ്യതാ മാനദണ്ഡങ്ങൾ | • പുതിയതും നിലവിലുള്ളതുമായ എല്ലാ യൂണിറ്റുകൾക്കും അർഹതയുണ്ട്. • യൂണിറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായിരിക്കണം. • നിലവിലുള്ള യൂണിറ്റുകളുടെ കാര്യത്തിൽ, പൂർത്തിയാക്കിയ വർഷത്തെ ബാലൻസ് ഷീറ്റും ലാഭനഷ്ട കണക്കുകളും (Profit & Loss account) അടിസ്ഥാനമാക്കി വിറ്റുവരവിലും ലാഭത്തിലും വർദ്ധനവ് ഉണ്ടായിരിക്കണം. • പുതിയ പ്രൊമോട്ടർമാർ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും വായ്പാ തിരിച്ചടവ് കൃത്യമായി നടത്തുന്നവരാകണം. • ഷോർട്ട് ടേം ലോണിന്റെ ആവശ്യകത വ്യക്തമാക്കുന്ന വിശദവും യാഥാർത്ഥ്യബോധമുള്ളതുമായ എസ്റ്റിമേറ്റ് സമർപ്പിക്കേണ്ടതാണ്. വായ്പ അനുവദിക്കുന്നതിന് മുൻപ് ഇത് പരിശോധിക്കുന്നതാണ്. |
| പരമാവധി വായ്പാ പരിധി | 5 കോടി രൂപ വരെ. |
| ക്രെഡിറ്റ് റേറ്റിംഗ് | കുറഞ്ഞത് 40% റേറ്റിംഗ് നേടിയിരിക്കണം. |
| പ്രൊമോട്ടറുടെ വിഹിതം | കുറഞ്ഞത് 20%. |
| മൊറട്ടോറിയം | 6 മാസം വരെ. |
| തിരിച്ചടവ് കാലാവധി | മൊറട്ടോറിയം ഉൾപ്പെടെ പരമാവധി 3 വർഷം. പ്രതിമാസ ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കണം. |